പനത്തടി പഞ്ചായത്തിലെ പതിനാലാം വാർഡ് എ.ഡി.എസിന്റെ (ADS) നേതൃത്വത്തിൽ അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതി സംഘടിപ്പിച്ചു
May 20, 2026
പനത്തടി പഞ്ചായത്തിലെ പതിനാലാം വാർഡ് എ.ഡി.എസിന്റെ (ADS) നേതൃത്വത്തിൽ അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയുടെ ക്ലാസും വിത്ത് വിതരണവും സംഘടിപ്പിച്ചു. വീടുകളിൽ പോഷകസമൃദ്ധമായ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ വാർഡ് തല ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബി. രതീഷ് നിർവ്വഹിച്ചു.
എ.ഡി.എസ് പ്രസിഡന്റ് കുസുമാവതിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.ഡി.എസ് സെക്രട്ടറി പൂർണ്ണിമ പി.ജി സ്വാഗതം ആശംസിച്ചു. പദ്ധതിയുടെ ഭാഗമായി നടന്ന ബോധവൽക്കരണ ക്ലാസിന് സലോമി നേതൃത്വം നൽകി.
പരിപാടിയുടെ ഭാഗമായി വാർഡിലെ അംഗങ്ങൾക്കുള്ള പച്ചക്കറി വിത്തുകളുടെ വിതരണവും നടന്നു. കുടുംബങ്ങളിലെ പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം