സാമൂഹ്യ സുരക്ഷ ക്ഷേമ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ 2026 സെപ്തംബർ 30 നുള്ളിൽ മസ്റ്ററിംഗ് ചെയ്യേണ്ടതാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡണ്ട് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻറെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡണ്ട് : പ്രസിഡണ്ടിൻറെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന കമ്മിറ്റികൾ

പി രഘുനാഥ്

പ്രസിഡൻ്റ്

പത്മകുമാരി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജെയിംസ് കെ ജെ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുപ്രിയ അജിത്ത്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രതീഷ് കെ ബി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അഗസ്റ്റിന്‍ എ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പനത്തടി ഗ്രാമ പഞ്ചായത്ത്

ആകെ വാർഡുകൾ : 17

വില്ലേജ് : പനത്തടി

ബ്ലോക്ക് : പരപ്പ

അസംബ്ലി നിയോജക മണ്ഡലം : കാഞ്ഞങ്ങാട്

വിസ്തീർണം : 79.79 ച. കി.മീ

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പനത്തടി പഞ്ചായത്തിന്റെ ചരിത്രം ജൻമി–കുടിയാൻ വ്യവസ്ഥയിലും പട്ടേലർ ഭരണരീതിയിലുമാണ് ആരംഭിക്കുന്നത്. തുളുച്ചേരി തറവാട്, നീലേശ്വരം കോവിലകം, കോടോം തറവാട് എന്നിവരാണ് പ്രധാന ഭൂവുടമകൾ. 1956-ൽ ജനാധിപത്യഭരണം നിലവിൽ വന്നു. ആദിവാസികൾ, മറാഠി സമൂഹം, തദ്ദേശീയ കർഷകർ എന്നിവരാണ് ആദ്യകാല ജനവിഭാഗങ്ങൾ. സൌത്ത് കാനറയിൽ നിന്നെത്തിയ മറാഠി വിഭാഗം കൃഷിയും കൂലിപ്പണിയും ചെയ്ത് നാട്ടുജീവിതവുമായി ഇഴുകിച്ചേർന്നു. 1942–43 കാലത്ത് 72 കുടുംബങ്ങൾ കുടിയേറി പനത്തടിയിലെ ആദ്യ സംഘടിത കുടിയേറ്റം നടന്നു. തുടർന്ന് സ്കൂളുകളും കൃഷിയും വികസിച്ചു. 1959–65 കാലത്ത് Nair Service Society (NSS) നേതൃത്വത്തിൽ വലിയ കുടിയേറ്റം നടന്നു; റബ്ബർ ഉൾപ്പെടെയുള്ള കൃഷികൾ വ്യാപകമായി വികസിച്ചു. പിന്നീട് കൂടുതൽ കുടുംബങ്ങൾ കുടിയേറി പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കാരണമായി. റാണിപുരം പോലുള്ള മലനിരപ്രദേശങ്ങളും പിന്നീട് ജനവാസ കേന്ദ്രങ്ങളായി മാറി. സാംസ്കാരികമായി...

കൂടുതൽ വായിക്കുക